Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, നവംബർ 25, 2022

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്കും പ്രവേശിക്കാം; വിലക്ക് പിൻവലിച്ചു !!

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അഭ്യർത്ഥനയോടെയാണ് ഇമാം ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളുടെ വിലക്ക് പിൻവലിച്ചത്.

സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.


കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയെന്ന് കാട്ടി അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നറിയിച്ചതിനു പിന്നാലെ ഡൽഹി ജുമാ മസ്ജിദ് ഇമാമിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസയച്ചിരുന്നു.



പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും നിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാന്റെ വിശദീകരണം.


ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഞായറാഴ്‌ച, നവംബർ 20, 2022

മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍ ?

 1. കണ്ണ് അടച്ചു കൊടുക്കുക.

2. താടിയും തലയും കെട്ടുക

3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.

4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.

5. നേരിയ തുണികൊണ്ട് ആകെ മൂടുക.

6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.

7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.

കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍

1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.

2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.(കയ്യിൽ തുണി ചുറ്റുക )

3. പല്ല് വൃത്തിയാക്കുക..(കയ്യിൽ തുണി ചുറ്റുക )

4. മൂക്ക് വൃത്തിയാക്കുക.

5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കുക.

6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.

7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍

1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.

5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.

6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)

10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)

11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.

12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.

13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.

14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍

1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).

2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)

3. പുരുഷന് സുന്നത്ത് 3 വസ്ത്രം.

4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.

5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി

6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.

7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.

8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.

അവലംബം :

1. മുഗ്‌നി

2. മിന്‍ഹാജുത്ത്വാലിബീന്‍

3. തുഹ്ഫ

4. മഹല്ലി

5. സ്വഹീഹ് ബുഖാരി

6. സ്വഹീഹ് മുസ്‌ലിം

7. ഫതുഹുല്‍ ബാരി

8. സുനന്‍ അഹ്മദ്

9. സുനന്‍ അബൂദാവൂദ്

10. സുനന്‍ ഇബ്‌നുമാജ

11. ശറഹുല്‍ മുഹദ്ദബ്

صلى الله على محمد صلى الله عليه وسلم

*ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ  ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2022

സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് ?

 സുബ്ഹി ജമാഅത്തിന് മസ്ജിദിൽ പോകുന്നവരോട് താങ്കള്‍  മഹാഭാഗ്യവാനാണ്.ദിവസത്തിന്റ് തുടക്കം മുതല്‍ തന്നെ  ആദ്യ  പരീ ക്ഷണത്തിൽ  താങ്കള്‍  വിജയം നേടി. ഫർളായ സുബ്ഹി ജമാഅത്തായി   നമസ്കരിച്ചവർ الله വിന്റെ സംരക്ഷണത്തിലാണെന്നും സുബ്ഹിക്ക് മുമ്പുള്ള  സുന്നത്ത്  നമസ്കരിച്ചവൻ  ദുനിയാവ്  മുഴുവനും  കിട്ടിയവനേക്കാൾ  ഉത്തമനാണെന്നും തിരുനബി  പറഞ്ഞു. ദിവസം മുഴുവൻ

അല്ലാഹുവിന്റെ സംരക്ഷണയിലായിക്കൊണ്ട് കഴിയണമെന്നുണ്ടെങ്കിൽ അല്പം നേരത്തെ  ഉണർന്ന് പള്ളിയിലേക്ക് പോകാൻ ശ്രമിക്കുക.

സുബ്ഹ് നിസ്കാരത്തെ പറ്റിയും സുബ്ഹ് നിസ്കാരത്തിൽ ഖുർആൻ ഓതുന്നതിനെ സംബന്ധിച്ചും ഖുർആൻ പറയുന്നത് നോക്കൂ..  وَقُرْآنَ الْفَجْرِ ۖ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا 

(ഖുര്‍ആനോതിയുള്ള പുലര്‍കാല നമസ്‌കാരത്തിലും നിഷ്ഠ പുലര്‍ത്തുക.പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം മാലാഖമാരാല്‍ സാക്ഷ്യം വഹിക്കപ്പെടും)

സഹോദരാ.. നീ സുബ്ഹിക്ക്  മസ്ജിദില്‍  എത്തുന്ന  സമയം  അവിടെ  വളരെ  കുറച്ചു  പേരെ മാത്രമേ  നിനക്ക്   കാണാന്‍കഴിഞ്ഞതെങ്കിൽ  നീ കാര്യമാക്കണ്ടാ ..

നിന്നെ നിന്റെ  റബ്ബ്  പ്രത്യേകം തെരെഞ്ഞെടുത്തിരിക്കുന്നു  എന്ന് നിനക്ക്  സന്തോഷിക്കാം. ..

മസ്ജിദിന് പുറത്തു  നീ അഴിച്ചു  വെച്ച  നിന്റെ  ചെരുപ്പ് 👠  ഉറങ്ങുന്ന  രാജാവിന്റെ  കിരീടത്തേക്കാൾ  ഭംഗിയുള്ളതാണ്..

സുബ്ഹി യും ഇശാഉം ജമാഅത്തായി നിസ്കരിക്കുന്നവന് രാത്രി മുഴുവനായി നിന്ന് നമസ്കരിച്ചതിൻറ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.ഇനി സുബ്ഹ് ജമാഅത്തിൽ  പങ്കെടുക്കാതെ  കൂർക്കം വലിക്കുന്നവരോട്.താങ്കള്‍  വല്ലാത്ത ഒരു  പരീക്ഷണത്തിൽ  അകപ്പെട്ടിരിക്കുന്നു എന്നെങ്കിലും  സമ്മതിക്കുക. ദുനിയാവിനു  വേണ്ടി  പലപ്പോഴും  ഊണും ഉറക്കവും  നാം മാറ്റിവെക്കാറുണ്ട്..

പക്ഷേ  ആഖിറത്തിനായി  ഏതാനും മിനിറ്റ്  നേരത്തെ   ഉറക്കം  എന്ത്കൊണ്ട്  നമുക്ക്  മാറ്റിവെച്ചു കൂടാ..❓

ആർക്കു വേണ്ടിയാണോ നാം  ദുനിയാവ്  വാരിക്കൂട്ടാൻ  സുബഹിക്ക് ഹാജരാവാതെ  ഉറങ്ങിയത്  ആ ആളുകള്‍  നാളെ നമ്മെ ഖബറടക്കി  പിരിഞ്ഞു പോവുകയാണ്  എന്നെങ്കിലും  ഒന്ന്  ഓര്‍ത്തു  കൂടേ.  ഇത് വായിച്ചു കഴിഞ്ഞാലുടൻ തീരുമാനം എടുക്കുക.  മൊബൈലിലെ അലാറം  സെറ്റു ചെയ്യുക.     الله അനുഗ്രഹിക്കട്ടെ.. സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ الله

ഹിദായത്ത് നൽകി  അനുഗ്രഹിക്കുമാറാകട്ടെ

....آمـــــــــــــين

ഇത് ഫോര്‍വേഡ്‌ ചെയ്യുക. ''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ   നന്‍മ ചെയ്യുന്നവനെ പോലെയാണ്''

ഖുർആൻ ദൈവീകമാണെന്ന് വിശ്വസിക്കാൻ എനിക്ക് ഇത് മതി. - ടോമി സെബാസ്റ്റ്യൻ

ഒരു പുരുഷ ബീജത്തിന്റെ ആയുസ്സ് എത്രയാണ്? ഏതാനും മണിക്കൂർ മാത്രമാണ് എന്നായിരുന്നു ശാസ്ത്രം ഇതുവരെ കണ്ടെത്തിയിരുന്നത്.

ലോകം മുഴുവനും ഇതെവരെ മനസ്സിലാക്കിയിരുന്നത്.

എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പുരുഷ ബീജത്തിന് 120 ദിവസം വരെ സ്ത്രീ ശരീരത്തിൽ ജീവിക്കാൻ സാധിക്കും, എന്ന് പുതിയ പഠനങ്ങൾ കാണിക്കുന്നു.

രക്തത്തിൽ അഡ്രിനാലിൻ എന്ന ഹോർമോണിന്റെ സാന്നിധ്യം കൂടുതലുള്ള സാഹചര്യങ്ങളിലാണ് പെണ്ണുങ്ങളിൽ ഇപ്രകാരം സംഭവിക്കുന്നത് എന്ന് ഓസ്ട്രേലിയയിലെ കോനൻ ഡോയൽ സർവ്വകലാശാലയിൽ അധ്യാപകനായ ഡോ. വാട്സൺ കണ്ടെത്തിയിരിക്കുന്നു.

120 ദിവസം എന്നത് നാലുമാസം ആണ്. രക്തത്തിൽ അഡ്രിനാലിന്റെ അളവ് കൂടുതലായി കാണുന്നത് അതീവ ദുഃഖം ഉണ്ടാവുമ്പോഴാണ്. ഇത് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പുതിയ അറിവ് ആണെങ്കിലും 1400 വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ഗ്രന്ഥത്തിൽ (ഖുർആൻനിൽ) ഇതേക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ദൈവിക വെളിപാട് തന്നെയാണ് എന്ന് ഡോക്ടർ വാട്സൺ BBCക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1400 വർഷം മുമ്പ് ഭർത്താവ് മരിച്ചാൽ ഭാര്യ 130 ദിവസം ഇദ്ദ ആചരിക്കണം എന്ന് പറഞ്ഞതിന്റെ ശാസ്ത്രീയ വശം ഇതാണ്. ഭർത്താവ് മരിക്കുമ്പോൾ ഉണ്ടാകുന്ന കടുത്ത മാനസിക വിഷമത്തിൽ ഭാര്യയുടെ ശരീരത്തിൽ കൂടുതൽ അഡ്രിനാലിൻ ഉണ്ടാവുകയും അതിൻറെ സാന്നിധ്യത്തിൽ ഭർത്താവിന്റെ ബീജകോശങ്ങൾ ഭാര്യയുടെ ശരീരത്തിൽ നാലുമാസം നിലനിൽക്കുകയും അങ്ങനെ ആ സ്ത്രീ നാലുമാസം കഴിഞ്ഞു പോലും ഗർഭം ധരിക്കാൻ സാധ്യതയുണ്ട് എന്നുള്ള ശാസ്ത്രീയ വസ്തുത അന്നത്തെ പ്രാകൃത സമൂഹത്തിനു മാത്രമല്ല ആധുനിക സമൂഹത്തിന് ഇതെവരെ പോലും അറിവില്ലാത്ത ഒരു കാര്യമായിരുന്നു.

ഈ ഒരൊറ്റ കാര്യം മാത്രം മതി പരിശുദ്ധമായ ആ കിത്താബ് (ഖുർആൻ) ദൈവികമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ. 

ഭർത്താവ് മരിച്ചാൽ 4 മാസം അതായത് 120 ദിവസം ഇദ്ദ ഇരിക്കണമെന്ന ഭാര്യയോടുള്ള ഇസ്ലാമിക അധ്യാപനത്തിന്റെ ശാസ്ത്രീയ സത്യം ഇതാണ്‌

ബുധനാഴ്‌ച, മാർച്ച് 16, 2022

ബറാഅത്ത് രാവ് നഷ്ടമാകുന്ന 4 വിഭാഗം ആളുകള്‍ !

 

ബറാഅത്ത് രാവ് നഷ്ടമാകുന്ന 4 വിഭാഗം ആളുകള്‍!!! അവര്‍ എന്ത് നന്‍മ ചെയ്താലും അല്ലാഹു സ്വീകരിക്കില്ല!!

വ്യാഴാഴ്‌ച, ജനുവരി 06, 2022

ഞായറാഴ്‌ച, ഡിസംബർ 12, 2021

17,000 സ്‌ക്വയര്‍ ഫീറ്റില്‍ പുനർനിർമ്മിച്ച പെരുമ്പാവൂരിനടുത്തുള്ള പളളിയുടെ കാഴ്ചകൾ?

850 വര്‍ഷത്തിലേറെ പഴക്കമുള്ള, പളളിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്. 17,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരു നിലകളിലായി പഴമ ചോരാതെ മനോഹരമായി പുനർനിർമ്മിച്ച പളളിയുടെ കാഴ്ചകൾ കാണാം.

https://www.youtube.com/watch?v=mTejzBXXm78


വ്യാഴാഴ്‌ച, ഡിസംബർ 09, 2021

കടലിനുനടുവിലെ പള്ളി @ Mumbai

 കടലിനുനടുവിലെ ഹാജി അലി ദർ​ഗ !!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2021

ലൈഫ് സര്‍ട്ടിഫിക്കറ്റ് 31 നകം അയക്കണം ?

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com ല്‍ ലഭ്യമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, KURDFC ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ. കോഴിക്കോട് 673 005 എന്ന വിലാസത്തില്‍ അയക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2966577.

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2021

മദ്‌റസകള്‍ നവംബര്‍ ഒന്നിന് തുറക്കും; ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം ?

 ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.

കോവിഡ് 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രളത്തിനകത്തും പുറത്തുമായി 10316 മദ്‌റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 

ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്‌റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.

മദ്‌റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്‌റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്‌റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി

‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന ‘ബോധന യത്‌നം’ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.


ബുധനാഴ്‌ച, സെപ്റ്റംബർ 15, 2021

തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2021

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ. ?

 (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക.

(2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക.
(3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.
(4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക.
(5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക.
(6) അവരെ പുകഴ്ത്തി പറയുക.
(7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക.
(
😎
ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക.
(9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക.
(10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക.
(11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക.
(12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക.
(13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.
(14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക.
(15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.
(16) അവർ സംസാരിച്ചു കൊണ്ടിരിക്കെ നമ്മൾ അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് കളയുകയും അവർ അവരുടെ സംസാരത്തിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
(17) അവരുടെ പ്രായത്തെ ബഹുമാനിക്കുകയും പേരക്കുട്ടിളെ കൊണ്ട് അവർക്ക് അരോചകം ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
(18) പേരക്കുട്ടികളെ അവർക്ക് മുമ്പിൽ വെച്ച് ശിക്ഷിക്കാതിരിക്കുക.
(19) അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക.
(20) അവരുടെ സാന്നിധ്യത്തിൽ അവർക്ക് നേതൃത്വം വക വെച്ച് കൊടുക്കുക.
(21) അവർക്കെതിരെ ശബ്ദമുയർത്താതിരിക്കുക.
(22) അവർക്ക് മുമ്പോ അവരുടെ മുന്നിലോ നടക്കാതിരിക്കുക.
(23) അവർക്ക് മുമ്പ് ഭക്ഷണം കഴിക്കരുത്.
(24) അവരിലേക്ക് തുറിച്ചു നോക്കരുത്.
(25) അവരെക്കൊണ്ട് അഭിമാനം കൊള്ളുക.
(26) അവരിലേക്ക് കാൽ നീട്ടിയോ പുറം തിരിഞ്ഞോ ഇരിക്കാതിരിക്കുക.
(27) അവർ നമ്മെ ആക്ഷേപിച്ചു പറയുവാൻ കാരണങ്ങൾ ഉണ്ടാക്കാതിരിക്കുക.
(28) എപ്പോഴും അവർക്കു വേണ്ടി പ്രാർത്ഥിക്കുക.
(29) അവർക്ക് മുമ്പിൽ നമ്മുടെ ക്ഷീണവും പ്രയാസവും പ്രകടിപ്പിക്കാതിരിക്കുക.
(30) അവരിൽ നിന്നും സംഭവിക്കുന്ന അബദ്ധങ്ങളിൽ ചിരിക്കാതിരിക്കുക.
(31) അവർ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക.
(32) സ്ഥിരമായി അവരെ സന്ദർശിക്കുകയും അവരോട് കോപിക്കാതിരിക്കുകയും ചെയ്യുക.
(33) അവരോട് സംസാരിക്കുമ്പോൾ നല്ല പദങ്ങൾ ഉപയോഗിക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്യുക.
(34) അവർക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ കൊണ്ട് അവരെ വിളിക്കുക.
(35) എല്ലാ വസ്തുക്കളെക്കാളും എല്ലാ വ്യക്തികളെക്കാളും അവർക്കു മുൻഗണന നൽകുക.
ഭൂമിക്കടിയിലേക്ക് എന്നും പോയേക്കാവുന്ന നമ്മുടെ ഏറ്റവും വിലപ്പെട്ട ഭൂമിക്ക് മുകളിലുള്ള രണ്ടു നിധികളാണ് മാതാപിതാക്കൾ.
ആത്മാർത്ഥതയോടെ ഇതു വായിക്കുക. പുനർവിചിന്തനം നടത്തുക. ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക..
Seen by 7
Like
Comment

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത